വിരാട് കോലി ഏഷ്യന്‍ പെയിന്റ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ പെയിന്റ്‌സ് പുതുതായി വിപണിയിലെത്തിക്കാനിരിക്കുന്ന നിയോ ഭാരത് ലാറ്റക്‌സ് പെയിന്റിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് വിരാട് കോലിയെ നിയമിച്ചത്. 

author-image
anumol ps
New Update
asian paints

ഏഷ്യന്‍ പെയിന്റ്‌സ് സി.ഇ.ഒയും എം.ഡിയുമായ അമിത് സിംഗാളിനൊപ്പം വിരാട് കോഹ്‌ലി.





 

ന്യൂഡല്‍ഹി: ഏഷ്യന്‍ പെയിന്റ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് താരം വിരാട് കോലി. ഏഷ്യന്‍ പെയിന്റ്‌സ് പുതുതായി വിപണിയിലെത്തിക്കാനിരിക്കുന്ന നിയോ ഭാരത് ലാറ്റക്‌സ് പെയിന്റിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് വിരാട് കോലിയെ നിയമിച്ചത്. 

നേതൃത്വമികവ്, എപ്പോഴും മികച്ചുനില്‍ക്കാനുള്ള പ്രതിബദ്ധത, അതിനുവേണ്ടിയുള്ള കഠിനാധ്വാനം തുടങ്ങിയ വിശേഷണങ്ങള്‍ ഏഷ്യന്‍ പെയിന്റ്‌സിനെപ്പോലെ വിരാട് കോലിയിലും കാണുന്നതിനാലാണ് അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിക്കുന്നതെന്ന് ഏഷ്യന്‍ പെയിന്റ്സ് സി.ഇ.ഒ.യും എം.ഡി.യുമായ അമിത് സിംഗള്‍ പറഞ്ഞു.

 

brand ambassidor asian paints Virat Kohli