മൈജിയില്‍  വിഷുക്കൈനേട്ടം സെയില്‍

വിഷുക്കൈനേട്ടം ഓഫറിനൊപ്പം 75% വരെ വിഷു സ്പെഷ്യല്‍ വിലക്കുറവുമുണ്ട്.

author-image
anumol ps
New Update
myg

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00







കോഴിക്കോട്: സംസ്ഥാനത്തെ മൈജി, മൈജി ഫ്യൂച്ചര്‍  ഷോറൂമുകളില്‍ 'വിഷുക്കൈനേട്ടം' സെയില്‍ ആരംഭിച്ചു.കണികണ്ട്  സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ഇതിലൂടെ  സ്വന്തമാക്കാം. മൈജി, മൈജി ഫ്യൂച്ചര്‍  ഷോറൂമുകളിലൊരുക്കിയിരിക്കുന്ന കണിയില്‍  കാണുന്ന അപ്ലയന്‍സസ് ഉള്‍പ്പെടെയുള്ള സമ്മാനമോ, ഡിസ്‌കൗണ്ടോ  ഉപഭോക്താവിന് വിഷുക്കൈനേട്ടമായി  ലഭിക്കും. ഏപ്രില്‍ 14ന് അവസാനിക്കുന്ന വിഷുക്കൈനേട്ടം ഓഫറിനൊപ്പം 75% വരെ വിഷു സ്പെഷ്യല്‍ വിലക്കുറവുമുണ്ട്.

തിളയ്ക്കുന്ന വേനല്‍ ചൂടിന് ആശ്വാസമേകാന്‍ എസി മോഡലുകളില്‍ സ്പെഷ്യല്‍ പ്രൈസും, ഏറ്റവും കുറഞ്ഞ ഇഎംഐയും മൈജിലുണ്ട്. നോര്‍മല്‍, സ്മാര്‍ട്ട്, സ്മാര്‍ട്ട് 4കെ , ഗൂഗിള്‍,ആന്‍ഡ്രോയിഡ്, എഫ്എച്ച്ഡി  എന്നിങ്ങനെയുള്ള ടിവി  മോഡലുകള്‍  സ്‌പെഷ്യല്‍ പ്രൈസില്‍ സ്വന്തമാക്കാം. ഐ-ഫോണ്‍ മോഡലുകള്‍ ഏറ്റവും കുറഞ്ഞ പ്രൈസിലും  ഓപ്പോ, വിവോ, ഷാവോമി, സാംസങ് എന്നീ മൊബൈല്‍ ഫോണുകള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസിലും ലഭിക്കും. ഫീച്ചര്‍ ഫോണുകള്‍ 799 രൂപ മുതല്‍ തുടങ്ങുമ്പോള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ടാബ്ലെറ്റുകള്‍ ഏറ്റവും കുറഞ്ഞ ഇഎംഐയില്‍ വാങ്ങാനുള്ള സൗകര്യവും മൈജി നല്‍കുന്നു. എല്ലാ ലാപ്ടോപ്പ് ബ്രാന്‍ഡുകളും മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ ലഭ്യമാണ്.

ഓഫര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

 

 

myg vishu offer