ക്രിപ്‌റ്റോ കറന്‍സി വോലറ്റുമായി ബന്ധിപ്പിക്കാനൊരുങ്ങി വോഡഫോണ്‍ സിം കാര്‍ഡ്

അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.

author-image
anumol ps
New Update
vodafone

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി വോലറ്റുകളുമായി വോഡഫോണ്‍ സിം കാര്‍ഡുകള്‍ ബന്ധിപ്പാക്കാനൊരുങ്ങുന്നു. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. യുവ ജനത കൂടുതലായി ക്രിപ്‌റ്റോ വോലറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് കമ്പനികള്‍ പുതിയ തീരുമാനത്തിന് തയ്യാറായതെന്നാണ് ലഭ്യമാകുന്ന വിവരം.  

ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പല മേഖലകളിലേക്കും എത്തുന്ന കാര്യവും വൊഡാഫോണിന്റെ ഈ ഒരു സംരംഭത്തില്‍ കാണാം. ആഗോളതലത്തില്‍ തന്നെ 2030 ആകുമ്പോഴേക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍  വന്‍ വര്‍ധനവായിരിക്കും ഉണ്ടാകുക. അതുകൊണ്ട് സിം കാര്‍ഡുകളെ ഡിജിറ്റല്‍ ഐഡന്റിറ്റികളായും, ബ്ലോക്ക് ചെയിന്‍ നെറ്റ് വര്‍ക്കുകളായും ബന്ധിപ്പിച്ചാല്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സാധിക്കും എന്നൊരു മെച്ചം കൂടിയുണ്ടാകും.

cripto currency wallet vodafone simcards