/kalakaumudi/media/media_files/2025/09/30/ea-2025-09-30-20-57-53.jpg)
ന്യൂയോര്‍ക്ക്: വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ ഇലക്ട്രോണിക് ആര്‍ട്സിനെ (EA) 55 ബില്യണ്‍ ഡോളറിന് വില്‍ക്കാന്‍ ധാരണയായി. സ്വകാര്യ ഓഹരി ധനസഹായത്തോടെ (Leveraged Buyout) ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഡീലുകളില്‍ ഒന്നാണിത്.
സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും (PIF), ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്നറുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ അഫിനിറ്റി പാര്‍ട്ണേഴ്സ് എന്നിവര്‍ ഉള്‍പ്പെട്ട ഒരു നിക്ഷേപ കണ്‍സോര്‍ഷ്യമാണ് EA-യെ ഏറ്റെടുക്കുന്നത്.
ഈ ഏറ്റെടുക്കല്‍, ''വിനോദത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനായി നവീകരണവും വളര്‍ച്ചയും ത്വരിതപ്പെടുത്താന്‍ EA-യെ സഹായിക്കും'' എന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
പ്രമുഖ ഗെയിം ഫ്രാഞ്ചൈസികളായ മാഡന്‍ (Madden), FIFA (ഇപ്പോള്‍ EA FC), NBA, NHL, കോളേജ് ഫുട്‌ബോള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മികച്ച സ്‌പോര്‍ട്‌സ് ഗെയിമുകളിലൂടെ EA പ്രശസ്തമാണ് ഇഎ സ്‌പോര്‍ട്‌സ്. കൂടാതെ, ദ സിംസ് (The Sims), ഡ്രാഗണ്‍ ഏജ് (Dragon Age), മാസ് എഫക്റ്റ് (Mass Effect) തുടങ്ങിയ മറ്റ് ജനപ്രിയ ഗെയിമുകളും EA-യുടെ ശേഖരത്തിലുണ്ട്.
സൗദി PIF, സില്‍വര്‍ ലേക്ക്, കുഷ്നറുടെ അഫിനിറ്റി പാര്‍ട്ണേഴ്സ് എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യം പൊതു ഓഹരികള്‍ മുഴുവന്‍ വാങ്ങുന്നതോടെ, EA ഇനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ചെയ്യപ്പെടില്ല. ഇതോടെ കമ്പനി സ്വകാര്യ സ്ഥാപനമായി മാറും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
