മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു.

author-image
Shibu koottumvaathukkal
New Update
IMG-20251010-WA0017

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണരണവും ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു. ചടങ്ങിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ പദ്മശ്രീ. ഡോ. ആസാദ്‌ മൂപ്പൻ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷമീർ ഇസ്മായിൽ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ കല്പറ്റ സൈബർ ക്രൈം സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ.എ. 'റാഗിംഗും അനുബന്ധ വിഷയങ്ങളും' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.    

പ്രിൻസിപ്പാൾ പ്രൊ. ഡോ. എലിസബത് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്‌ടറുമായ യു. ബഷീർ, ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ ഡയറക്ടറും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രസ്റ്റിയുമായ നസീറ ആസാദ്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേണൻസ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വിൽസൺ , മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊ. ഡോ. പ്രഭു ഇ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊ. ഡോ. ലാൽ പ്രശാന്ത്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ഡോ. ലിഡാ ആൻ്റണി, ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ, മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേഷൻ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഫ്രാങ്ക്‌ളിൻ ജോൺസൺ എന്നിവർ ചടങ്ങിൽ പങ്കടുത്തു.

azad moopen