സ്‌കോളര്‍ഷിപ്പോടെ സൈലം സ്‌കൂളില്‍ പഠിക്കാം; പ്രവേശന പരീക്ഷ 24ന്

കേരളത്തിലെ എല്ലാ ജില്ലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സെന്ററുകളിലും ഓഫ്‌ലൈന്‍ ആയാണ്  പരീക്ഷ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി മുതല്‍ 3:30 വരെയാണ് പരീക്ഷാസമയം.

author-image
Athira Kalarikkal
New Update
b10 xylem must

Representational Image

കോഴിക്കോട്: സൈലം സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പോടുകൂടി രണ്ട് വര്‍ഷം പഠിക്കാനുള്ള പ്രവേശന പരീക്ഷ നവംബര്‍ 24ന് നടക്കും. മെഡിക്കല്‍ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന സൈലത്തിന്റെ പരിശീലന പ്രോഗ്രാമാണ് സൈലം സ്‌കൂള്‍.

കേരളത്തിലെ എല്ലാ ജില്ലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സെന്ററുകളിലും ഓഫ്‌ലൈന്‍ ആയാണ്  പരീക്ഷ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി മുതല്‍ 3:30 വരെയാണ് പരീക്ഷാസമയം. പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സൈലം സ്‌കൂളുകളില്‍ 100 % വരെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ലഭിക്കും. 

6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഫൗണ്ടേഷന്‍ പ്രോഗ്രാമിന്റെ അഡ്മിഷനും അടുത്ത വര്‍ഷത്തെ റിപ്പീറ്റര്‍ ബാച്ചിലേക്കുള്ള അഡ്മിഷനും ഇതോടൊപ്പം സൈലത്തില്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 6009100300 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

Xylem kerala exam