ഓഹരി വിലയില്‍ മുന്നേറി സൊമാറ്റോ

ഉപയോക്താക്കളില്‍ നിന്ന് ഓരോ ഓര്‍ഡറിനും ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത് പ്രവര്‍ത്തന വരുമാനം കൂടാന്‍ സഹായിച്ചിരുന്നു. ഇത് ലാഭവളര്‍ച്ചയ്ക്ക് വഴിയൊരുക്കി.

author-image
anumol ps
New Update
zomato

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ഓഹരി വിലയില്‍ മുന്നേറി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ഓഹരി വിലയില്‍ സൊമാറ്റോയ്ക്ക് 19 ശതമാനമാണ് മുന്നേറാനായത്. നിലവില്‍ 11.49 ശതമാനം ഉയര്‍ന്ന് 260.98 രൂപയിലാണ് വ്യാപാരം നടന്നത്.

കമ്പനിയുടെ ജൂണ്‍പാദ പ്രവര്‍ത്തനഫലം മെച്ചപ്പെട്ടതാണ് ഓഹരികളുടെ കുതിപ്പിന് ഇടയാക്കിയത്. കഴിഞ്ഞപാദത്തില്‍ ലാഭം 126.5 മടങ്ങ് മുന്നേറി 253 കോടി രൂപയിലെത്തിയിരുന്നു. മുന്‍വര്‍ഷത്തെ സമാനപാദ ലാഭം രണ്ടുകോടി രൂപയായിരുന്നു.

ഉപയോക്താക്കളില്‍ നിന്ന് ഓരോ ഓര്‍ഡറിനും ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത് പ്രവര്‍ത്തന വരുമാനം കൂടാന്‍ സഹായിച്ചിരുന്നു. ഇത് ലാഭവളര്‍ച്ചയ്ക്ക് വഴിയൊരുക്കി. തുടര്‍ച്ചയായ 5-ാം പാദത്തിലാണ് സൊമാറ്റോ ലാഭത്തിലേറുന്നത്. വരുമാനം  4,206 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ വരുമാനം 2,416 കോടി രൂപയായിരുന്നു. 74 ശതമാനമാണ് വര്‍ധന. 

Zomato