/kalakaumudi/media/media_files/3IJQGXOVkKnp1rreE5hQ.jpg)
പ്രതീകാത്മക ചിത്രം
മുംബൈ: പ്രമുഖ തീം പാര്‍ക്ക് നിര്‍മ്മാതാക്കളായ സീടെക് ഇന്ത്യാ ലിമിറ്റഡ് ഐപിഒ ഇന്ന് ആരംഭിക്കും. 104 രൂപമുതല്‍ 110 രൂപവരെ വിലനിലവാരത്തിലുള്ളതും 10 രൂപ മുഖവിലയുള്ളതുമായ 33 ലക്ഷം ഓഹരികളാണ് ആദ്യ ഘട്ടത്തില്‍ വില്‍പ്പനക്കെത്തുന്നത്. 33.30 കോടിരൂപ സമാഹരിക്കുകയാണ് കമ്പനി ലക്ഷ്യം. മേയ് 31 ന് ഐപിഒ സമാപിക്കും. ഗുണമേന്മയുള്ളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്നതുമായ തീം പാര്‍ക്കുകള്‍ സ്വയം വികസിപ്പിച്ച് രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്ന സ്ഥാപനം വ്യവസായ മലിനീകരണത്തിന് കാരണമാകുന്ന മലിനജല നിര്‍മ്മാര്‍ജന യൂണിറ്റുകളും വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നുണ്ട്. സ്വന്തമായി കെമിക്കല്‍ഫാക്ടറികളും കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ കമ്പനിക്ക് സ്വന്തമായുണ്ട്.