പ്രതീകാത്മക ചിത്രം
കാസർകോട്: പടന്നക്കാട്ട് ഒഴിഞ്ഞവളപ്പിൽ ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ടിയുടെ സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചതായി പരാതി. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണു സംഭവം. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തിറങ്ങിയ സമയത്താണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നാണ് സൂചന.
കുട്ടിയുടെ ആഭരണങ്ങൾ കവർന്നശേഷം മോഷ്ടാവ് വീടിനു സമീപം കുട്ടിയെ ഉപേക്ഷിച്ചു. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ അടുത്ത വീട്ടിലെത്തിയ കുട്ടി കോളിങ് ബെല്ലടിച്ചശേഷം ആ വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പിന്നാലെ ഇവരാണ് കുഞ്ഞിനെ വീട്ടുകാരുടെ അടുത്തെത്തിച്ചത്. കുട്ടിയുടെ കണ്ണിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
