കൊച്ചി: കാക്കനാട് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 1.2 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിനിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ മുർഷിദാബാദ് സ്വദേശിനിയായ പ്രതിമ ദാസ് (27) ആണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്‌സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജിന്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ.പി.പ്രമോദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഒ.എൻ.അജയകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ടി.എസ്.പ്രതീഷ്, സുനിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.