16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ചു; 3 പേര്‍ അറസ്റ്റില്‍

വന്‍ തുകയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. 16 കോടിയുടെ കുരുമുളകും അടക്കയുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. കസ്റ്റംസ് തീരുവ അടക്കാതെ  ഇറക്കുമതി ചെയ്ത സാധനങ്ങള്‍ കൈക്കലാക്കാനായിരുന്നു മോഷണം.

author-image
Athira Kalarikkal
Updated On
New Update
crime

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00



മുംബൈ: വന്‍ തുകയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. 16 കോടിയുടെ കുരുമുളകും അടക്കയുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. നവി മുംബൈയിലാണ് സംഭവം. നവി മുംബെയിലെ കസ്റ്റംസ് വെയര്‍ ഹൗസിലായിരുന്നു മോഷണം. മോഷണത്തിനു പിന്നില്‍ വലിയ സംഘമെന്നാണ് പൊലീസിന്റെ നിഗമനം. ഈ സംഘത്തിന്റെ ഭാഗമായിട്ടുള്ള മൂന്ന് പേരെയാണ് പിടികൂടിയിരിക്കുന്നത്.

കസ്റ്റംസ് തീരുവ അടക്കാതെ  ഇറക്കുമതി ചെയ്ത സാധനങ്ങള്‍ കൈക്കലാക്കാനായിരുന്നു മോഷണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പലപ്പോഴായിട്ടാണ് മോഷണം നടന്നിട്ടുള്ളത്. വന്‍ മോഷണ സംഘത്തെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്. 



Crime Arrest