പ്രണയനൈരാശ്യം:പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഉല്ലാസ്നഗറിൽ താമസിക്കുന്ന തന്നെക്കാൾ 15 വയസ്സ് പ്രായ കൂടുതലുള്ള അടുത്ത ബന്ധുവുമായാണ് വിദ്യാർത്ഥിനി പ്രണയത്തിലായതെന്ന് പോലിസ് അറിയിച്ചത്.രണ്ടു ദിവസം മുൻപാണ് ഈ വിവരം വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ അറിയുന്നതും ഈ ബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർക്കുന്നതും

author-image
Honey V G
New Update
hhsjcjcaq

താനെ:മേയ് 27 നാണ് ഡോംബിവിയിലെ തിലക് നഗറിൽ പ്രണയനൈരാശ്യം മൂലം പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.താനെയിലെ ഉല്ലാസ്നഗറിൽ താമസിക്കുന്ന തന്നെക്കാൾ 15 വയസ്സ് പ്രായ കൂടുതലുള്ള അടുത്ത ബന്ധുവുമായാണ് വിദ്യാർത്ഥിനി പ്രണയത്തിലായതെന്നാണ് വിവരം.രണ്ടു ദിവസം മുൻപാണ് ഈ വിവരം വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ അറിയുന്നതും ഈ ബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർക്കുന്നതും. എന്നാൽ ഉച്ചകഴിഞ്ഞ് പെൺകുട്ടി വീട്ടിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് തിലക് നഗർ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയക്കുകയും പോലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Mumbai City