പതിനേഴുകാരന്‍ തൂങ്ങി മരിച്ചനിലയില്‍

വീട്ടില്‍നിന്നും 50 മീറ്റര്‍ അകലെയുള്ള തോടിന്റെ കരയിലെ മരത്തിലായിരുന്നു ഷാഹിദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
anumol ps
New Update
death

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: കോഴിക്കോട് പതിനേഴുകാരനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ ഷാനവാസിന്റെ മകന്‍ ഷാഹിദ് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

വീട്ടില്‍നിന്നും 50 മീറ്റര്‍ അകലെയുള്ള തോടിന്റെ കരയിലെ മരത്തിലായിരുന്നു ഷാഹിദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം പടപ്പറമ്പ് ദറസിലെ വിദ്യാര്‍ഥിയാണ്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. മാതാവ്: ഷാഹിന. സഹോദരങ്ങള്‍: ഷാഫി, അന്‍സില്‍.



kerala death