മുംബൈ: പത്തൊൻപത് വയസ്സുള്ള നഴ്സിങ് ട്രെയ്നിയെ ഓട്ടോറിക്ഷാ ഡ്രൈവർ ബലാൽസംഗം ചെയ്തു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് സംഭവം. വീട്ടിലേക്ക് ഓട്ടോ വിളിച്ച യുവതിക്ക് ഡ്രൈവർ കുടിക്കാൻ വെള്ളം നൽകിയതായി പൊലീസ് പറയുന്നു. വെള്ളം കുടിച്ച യുവതിക്ക് ബോധം നഷ്ടപ്പെട്ടു. യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു. ബോധം വന്നപ്പോൾ യുവതി വീട്ടുകാരെ വിവരം അറിയിച്ചു.
സംഭവത്തിൽ യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.