കോളജ് വിദ്യാര്‍ഥിനി വാടകമുറിയില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്ന പ്രേം വര്‍ധന്‍ എന്നയാളാണ് കൊലപാതകത്തിനു പിന്നിലെന്നും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു

author-image
Biju
New Update
college

ബെംഗളൂരു: നഗരത്തില്‍ വാടകയ്ക്ക് എടുത്ത മുറിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ആചാര്യ കോളജിലെ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ഥിനിയായ ദേവിശ്രീ(21)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്ന പ്രേം വര്‍ധന്‍ എന്നയാളാണ് കൊലപാതകത്തിനു പിന്നിലെന്നും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

രാവിലെ 9:30 ഓടെയാണ് ഇരുവരും വാടക മുറിയിലെത്തിയത്. രാത്രിവരെ ഇരുവരും ഒപ്പം താമസിച്ചു. തുടര്‍ന്ന് മുറി പുറത്തുനിന്നു പൂട്ടി പ്രേംവര്‍ധന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രേമിനെ കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം അയാളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.