തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ചു, 23കാരൻ അറസ്റ്റിൽ

പരിക്കേറ്റ നായയെ രക്ഷപ്പെടുത്തി വൈദ്യസഹായം നല്‍കിവരികയാണ്. ബീഹാർ സ്വദേശിയായ പ്രതി, നായയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്തു.

author-image
Rajesh T L
New Update
sexual abuse

ബംഗളൂരു: ജയനഗറിൽ തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ശാലിനി ഗ്രൗണ്ടിൽ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചതിന് 23 വയസുള്ള ദിവസവേതനക്കാരനായ ബിഹാര്‍ സ്വദേശിയാണ് പിടിയിലായത്. ഒരു പ്രാദേശിക മൃഗസംരക്ഷക ഈ പ്രവർത്തി കാണുകയും വീഡിയോ തെളിവുകൾ റെക്കോർഡ് ചെയ്യുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പരിക്കേറ്റ നായയെ രക്ഷപ്പെടുത്തി വൈദ്യസഹായം നല്‍കിവരികയാണ്. ബീഹാർ സ്വദേശിയായ പ്രതി, നായയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്ന യുവാവിനെ ആദ്യമായി കാണുന്നതല്ലെന്നാണ് മൃഗസംരക്ഷകയുടെ പരാതിയിൽ പറയുന്നത്.

ഈ മാസം ആദ്യം സമാനമായ ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. പരാതിയെ തുടർന്ന് ജയനഗർ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരും മൃഗസ്നേഹികളും ചേര്‍ന്നാണ് പിടികൂടിയത്. 

banglore Sexual Abuse Stray dog dog