മലപ്പുറത്ത് അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; 3 പേർ അറസ്റ്റിൽ

പീഡനത്തെത്തുടർന്ന് സ്ത്രീ ഒന്നരവർഷമായി അബോധാവസ്ഥയിലായിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ കുന്നമംഗലം ഓടയാടിയിലെ ഫ്ലാറ്റിലെത്തിച്ച് പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ കൂടുതൽ മൊഴിയെടുത്താണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

author-image
Vishnupriya
Updated On
New Update
arrest

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊണ്ടോട്ടി:  മലപ്പുറത്ത് അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച ശേഷം മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയിൽ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂർ മാർക്കശ്ശേരിയിൽ മുഹമ്മദ് ഷെബീൽ (28), കൊണ്ടോട്ടി പുളിക്കൽ വല്ലിയിൽ മുഹമ്മദ് ഫൈസൽ (28) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

2022ലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തെത്തുടർന്ന് സ്ത്രീ ഒന്നരവർഷമായി അബോധാവസ്ഥയിലായിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ കുന്നമംഗലം ഓടയാടിയിലെ ഫ്ലാറ്റിലെത്തിച്ച് പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ കൂടുതൽ മൊഴിയെടുത്താണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ഇതിനിടെ പ്രതികൾ മൊബൈൽ നമ്പറും താമസിച്ചിരുന്ന വീടും മാറിയത് പൊലീസിനെ പ്രതിസന്ധിയിലാക്കി. 

കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രതികൾ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളിൽനിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയത്. പ്രതികളുടെ ചിത്രം അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്.

malappuram rape