ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’; 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ ജീവനെടുത്ത് മുത്തച്ഛൻ

മൂന്നു ദിവസം മുൻപ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

author-image
Vishnupriya
Updated On
New Update
baby foot

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തി മുത്തച്ഛൻ . ചിത്തിര മാസത്തിൽ ജനിച്ച കുട്ടി മുത്തച്ഛന്റെ ജീവന് ദോഷമാണെന്നു വിശ്വസിച്ചാണ് മുത്തച്ഛൻ വീരമുത്തു (58) കൊലപാതകം നടത്തിയത്. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

മൂന്നു ദിവസം മുൻപ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മുത്തച്ഛനും കുടുംബവും ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കികൊന്നതായി വ്യക്തമായത്. സംഭവത്തിൽ ജ്യോതിഷിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജ്യോതിഷി അറസ്റ്റിലായിട്ടില്ല. കുടുംബത്തിലെ മറ്റാർക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

murder CHENNAI baby