65 കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15-നാണ് സംഭവം. പ്രതി വെള്ളാങ്ങല്ലൂര്‍ സ്വദേശി കക്കളം വീട്ടില്‍ ബാബുവിനെ (60) അറസ്റ്റ് ചെയ്തു.

author-image
Jayakrishnan R
New Update
murder

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ 65-കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പൂമംഗലം ചീനക്കുഴി സ്വദേശി കളത്തനാട്ടില്‍ രാജുപിള്ള(65)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15-നാണ് സംഭവം. പ്രതി വെള്ളാങ്ങല്ലൂര്‍ സ്വദേശി കക്കളം വീട്ടില്‍ ബാബുവിനെ (60) അറസ്റ്റ് ചെയ്തു.

വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ മതിലകം റോഡിന് സമീപത്തെ കടകള്‍ക്കു മുമ്പില്‍ ഇരിക്കുകയായിരുന്ന ബാബുവും രാജുപിള്ളയും തമ്മില്‍ തര്‍ക്കത്തിലായെന്നും കല്ലെടുത്ത് ബാബു രാജുപിള്ളയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

രാജുപിള്ളയെ നാട്ടുകാര്‍ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോഗ് സ്‌ക്വാഡ്, ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാളവിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. 

Crime murder