കര്‍ണാടകയില്‍ 80 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ശ്രീനിവാസപുരയില്‍ താമസിക്കുന്ന 37 കാരനായ ബാബ ജാന്‍ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

author-image
Sneha SB
New Update
RAPE MURDER

കോലാര്‍:കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ശ്രീനിവാസപുരത്ത് 80 വയസ്സുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ശ്രീനിവാസപുരയില്‍ താമസിക്കുന്ന 37 കാരനായ ബാബ ജാന്‍ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ശ്രീനിവാസപുര പട്ടണത്തിലെ മുള്‍ബാഗല്‍ റോഡിലെ  വയലിന് സമീപമുള്ള  ഗാരേജില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.പ്രാഥമിക അന്വേഷണത്തില്‍ ഇവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി കണ്ടെത്തി.ഒറ്റയ്ക്ക് സഞ്ചരിച്ച സ്ത്രീയെ സൗഹൃദം നടിച്ച് സംസാരിച്ച് അവരെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു, തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.പ്രതി അവരുടെ ബാഗില്‍ നിന്ന് 15,000 രൂപയും കവര്‍ന്നു.അന്വേഷണത്തിനിടെ, അടുത്തുള്ള ഒരു കടയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.സ്ത്രീയുടെ പണവും ആഭരണങ്ങളും കൊള്ളയടിക്കാന്‍ വേണ്ടിയായിരുന്നു കുറ്റകൃത്യം ചെയ്തതെന്ന് പ്രതി പിന്നീട് സമ്മതിച്ചു.സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

 

arrested murder rape