മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ 85കാരിയെ കഴുത്തറുത്തു കൊന്ന് ഭർത്താവ്

നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

author-image
Greeshma Rakesh
Updated On
New Update
murder case

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ  കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്തു കൊന്ന് ഭർത്താവ്. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതയായി പൂർണമായും കിടപ്പിലായിരുന്നു കത്രിക്കുട്ടി.ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്.രാത്രി 11.30 കഴിഞ്ഞ് ജോസഫ് പുറത്തേക്കുപോയി. മുറിയിൽ നിന്നും ഞരക്കം കേട്ട് മക്കൾ എത്തിനോക്കിയപ്പോഴാണ് ഇവരെ കഴുത്തറുത്ത നിലയിൽ കണ്ടത്. ഉടൻ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആംബുലൻസ് ഡ്രൈവർ അറിയിച്ചതനുസരിച്ച്  പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിനു ശേഷം തൊട്ടടുത്ത വീട്ടിലെ വരാന്തയിൽ പോയി ഇരുന്നിരുന്ന ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

 

Crime News Murder Case muvattupuzha