സഹപാഠികളിൽനിന്ന് എട്ടാം ക്ലാസുകാരൻ നേരിട്ടത് ക്രൂര ലൈം​ഗിക പീഡനം; ആന്തരികാവയവങ്ങൾ തകർന്നു,സിബിഐ അന്വേഷണം വേണമെന്ന് മാതാവ്

2024 മാർച്ച് 18 നാണ് കുട്ടി സഹപാഠികളുടെ ക്രൂര ആക്രമണത്തിന് ഇരയായത്.ആ ദിവസം ക്ലാസിൽ നിന്ന്  തൻ്റെ മകനെ പുറത്തേക്ക് വിളിക്കുകയും ഒരു കൂട്ടം സമപ്രായക്കാർ ചേർന്ന് അവനെ ശാരീരികവും ലൈംഗികവുമായ പീഡനത്തിന് വിധേയനാക്കിയെന്നും അമ്മ പറയുന്നു.

author-image
Greeshma Rakesh
Updated On
New Update
crime

8th grade student faced brutal sexual assualt by classmates the internal organs are damaged mother wants a cbi probe

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഡൽഹിയിൽ 8-ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ്.തൻ്റെ മകന് നീതിയ്ക്കു വേണ്ടി സ്‌കൂൾ അധികാരികളും പൊലീസും നടപടി സ്വീകരിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

പീഡനത്തിനിരയായ വിദ്യാർത്ഥി ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ്  വീട്ടിലേക്ക് മടങ്ങിയെത്തിയതെന്നും മകൻ ക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയായെന്നും പ്രതികൾക്കെതിരെ അന്വേഷണം വേണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ്  അമ്മയുടെ പ്രധാന ആവശ്യം.

2024 മാർച്ച് 18 നാണ് കുട്ടി സഹപാഠികളുടെ ക്രൂര ആക്രമണത്തിന് ഇരയായത്.ആ ദിവസം ക്ലാസിൽ നിന്ന്  തൻ്റെ മകനെ പുറത്തേക്ക് വിളിക്കുകയും ഒരു കൂട്ടം സമപ്രായക്കാർ ചേർന്ന് അവനെ ശാരീരികവും ലൈംഗികവുമായ പീഡനത്തിന് വിധേയനാക്കിയെന്നും അമ്മ പറയുന്നു.

 സഹപാഠികൾ ചേർന്ന് മകനെ ക്രൂരമായി മർദിക്കുകയും തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി ലൈം​ഗികമായി പീഡിപ്പിക്കുകയും ചെയ്തു. ലൈം​ഗികാവയവത്തിൽ വടി കൊണ്ട് ആക്രമിച്ചതിനാൽ കുടലിന് പരിക്കേറ്റിട്ടുണ്ടെന്നും അമ്മ വ്യക്തമാക്കി.

സംഭവം പുറത്തു പറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മാതാവ് പറഞ്ഞു.ഭയന്നുപോയ കുട്ടി പത്ത് ദിവസങ്ങളോളം സംഭവം പുറത്തു പറഞ്ഞില്ല. മകൻ എല്ലാ രാത്രിയിലും ഭയത്തോടെയാണ് ഉണരുന്നതെന്നും കുട്ടിയുടെ ആന്തരികാവയവങ്ങൾ പലതും തകരാറിലായതിനാൽ മൂന്ന് മാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതായും അമ്മ പറഞ്ഞു. സംഭവത്തിൽ സ്കൂൾ അധികാരികൾ ഇടപെടണമെന്നും സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇരയായ കുട്ടിയുടെ അമ്മ. 

Crime News Crime India sexual assualt CBI probe news delhi