ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ 9 വയസ്സുകാരി മരിച്ചു

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം തിരച്ചില്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശനിയാഴ്ച വൈകുന്നേരമാണ് നെഹ്റു വിഹാറിലെ ഫ്‌ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് അബോധാവസ്ഥയില്‍ കുട്ടിയ കണ്ടെത്തിയത്

author-image
Sneha SB
New Update
DEATH 9 YRS OLD


ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ദയാല്‍പൂര്‍ പ്രദേശത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടി മരിച്ചു.പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം തിരച്ചില്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശനിയാഴ്ച വൈകുന്നേരമാണ് നെഹ്റു വിഹാറിലെ ഫ്‌ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് അബോധാവസ്ഥയില്‍ കുട്ടിയ കണ്ടെത്തിയത്.പിതാവാണ് കുട്ടിയെ കണ്ടെത്തിയത്.പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103(1) പ്രകാരമുള്ള കൊലപാതക കുറ്റവും പോക്‌സോ  കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.പ്രദേശത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താന്‍ ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയുടെ അമ്മായിയുടെ വീട്ടില്‍ ഐസ് എത്തിച്ചു നല്‍കിയ ശേഷം അവള്‍ തിരിച്ചെത്താത്തപ്പോള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചിറങ്ങിയതാണ്.കോളനിയില്‍ നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ അവളെ തന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയതായി സൂചന ലഭിച്ചു അതിന്റെ അടിസ്ഥാനത്തില്‍കുടുംബം ഫ്‌ലാറ്റില്‍ നടത്തിയ പരിശോദനയില്‍ കുട്ടിയെ അര്‍ധനഗ്നയാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

rape death