ആണ്‍സുഹൃത്ത് മതം മാറാന്‍ നിര്‍ബന്ധിച്ചു: ടിടിഐ വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുറത്തുപോയിരുന്ന അമ്മ ബിന്ദു കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെ കണ്ടത്

author-image
Biju
New Update
kutty

കൊച്ചി: കോതമംഗലത്ത് 23കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയില്‍ സംസ്‌കാരം നടത്തി.

ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കുമെന്നു കോതമംഗലം പൊലീസ് പറഞ്ഞു. അതേസമയം, കോളജ് കാലത്ത് ഇരുവരുംതമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോള്‍ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും സഹോദരന്‍ പറഞ്ഞു.