/kalakaumudi/media/media_files/2025/08/03/auto-2025-08-03-19-36-54.jpg)
പാലക്കാട്: മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ ആഷിഫിനെ പൊലീസ് അറസ്റ്റു ചെയ്തു.
സഹായിയായ സുഹൃത്ത് ഷെഫീഖിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം, അര്‍ധരാത്രിയാണ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചത് എന്നാണ് പരാതി. റഫീഖിന്റെ ഏക വരുമാനമാര്‍ഗമാണ് ഇതോടെ ഇല്ലാതായത്.