/kalakaumudi/media/media_files/2025/08/31/crosss-2025-08-31-18-11-36.jpg)
മുംബൈ: മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തടസ്സം നിന്നതിനാല്‍ പെണ്‍സുഹൃത്തിനെ കൊന്നു മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ചയാള്‍ അറസ്റ്റില്‍. ദുര്‍വാസ് ദര്‍ശന്‍ പാട്ടീല്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ കാമുകി ഭക്തി ജിതേന്ദ്ര മായേക്കര്‍ (26) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 17 മുതല്‍ ഭക്തിയെ കാണാനില്ലെന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സുഹൃത്തിനെ കാണാനെന്നു പറഞ്ഞാണു ഭക്തി വീട്ടില്‍നിന്നു പോയത്. കാണാതായതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ ഖണ്ഡാലയ്ക്കു സമീപം ഉണ്ടെന്നു കണ്ടെത്തി. ഇതില്‍നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ സുഹൃത്തായ ദുര്‍വാസിലേക്ക് പൊലീസ് എത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ദുര്‍വാസ് കുറ്റം സമ്മതിച്ചു.
മറ്റൊരാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ഭക്തിയുമായി തുടര്‍ച്ചയായി വഴക്കുണ്ടായിരുന്നെന്നും, ഇവരെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നെന്നും ദുര്‍വാസ് പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിനുശേഷം മൃതദേഹം അംബാ ഘട്ടിലെ കൊക്കയില്‍ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദുര്‍വാസിനെയും സഹായികളായ വിശ്വാസ് വിജയ് പവാര്‍, സുശാന്ത് ശാന്താറാം നരാല്‍കര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.