/kalakaumudi/media/media_files/2025/10/08/gun-2025-10-08-19-21-36.jpg)
കൊച്ചി: നഗരത്തില്‍ തോക്കുചൂണ്ടി വന്‍ കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍നിന്ന് 80 ലക്ഷം രൂപ കവര്‍ന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടതെന്നു കരുതുന്ന വടുതല സ്വദേശിയായ സജി എന്നയാളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നതേയുള്ളൂ എന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
