/kalakaumudi/media/media_files/2025/06/15/mIALNa6VwhSRWlMeSfR6.jpg)
ബെംഗളൂരു:വിജ്ഞാന നഗറില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തി. നാവികസേനയില്‍നിന്നു വിരമിച്ച നവീന്‍ ചന്ദ്ര ഭട്ട്(60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ലാറ്റിനുള്ളില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 വയസ്സുള്ള രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബതര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
കത്തികൊണ്ടു കുത്തിയ ശേഷം രോഹന്‍ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ രക്തം വാര്‍ന്നതിനാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ദമ്പതികള്‍ മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇവരുടെ മകള്‍ യുഎസിലാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മകള്‍ വന്നശേഷം പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ആരംഭിക്കാനാണ് പൊലീസ് തീരുമാനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
