കൊല്ലത്തു പള്ളി വളപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യുട്ട്കേസിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു

സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി

author-image
Rajesh T L
New Update
tvp

കൊല്ലം : പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി 

അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി. ഇന്ന് രാവിലെ പള്ളിയിൽ ജോലിയ്ക്ക് എത്തിയവരാണ് സംഭവം കണ്ടത്.

പള്ളിയിലെ കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിൻ്റെ തകരാറ് പരിശോധിക്കുകയായിരുന്നു. പൈപ്പ് ലൈൻ പോവുന്ന വഴിയിലൂടെ പോയപ്പോഴാണ് പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്ത് സ്യൂട്ട്കേസ് കണ്ടെത്തിയത്. അതിൽ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു.

പള്ളിയിൽനിന്ന്കുറച്ചുഅപ്പുറത്താണ്പൊതുവഴി, അവിടെനിന്ന്ആരെങ്കിലുംസ്യുട്ട്കേസ്വലിച്ചെറിഞ്ഞതാണോഎന്ന്പൊലീസ് അന്വേണംനടത്തിവരികയാണ്. പള്ളിപരിസരത്തെസിസിടിവിദൃശ്യങ്ങൾപരിശോധിച്ച്വരികയാണ്.  

kollam police crime investigation Dead body