വിവാഹശേഷം മധുവിധുവിനായി മേഘാലയയിലേക്ക് പോകുമ്പോള്‍ ആ യുവാവ് ഒരിക്കലും കരുതിയിരുന്നില്ല തന്റെ അവസാന യാത്രയാണിതെന്ന്.അതിമനോഹരങ്ങളായ മലകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് രാജ രഘുവംശിയെന്ന ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതകമാണ്.രാജ്യത്തെ ഓരോ ജനങ്ങളെയും ഞെട്ടിക്കുന്നതായിരുന്നു ഹണിമൂണ്‍ കൊലപാതകം.മധുവിധുവിനായി എത്തിയ പ്രണയനിര്‍ഭരമായ യാത്ര ഓരു ദുഃസ്വപ്നംപോലെ മേഘാലയന്‍ കുന്നുകളുടെ നെറുകില്‍ വന്ന് പതിച്ചു.ഇരുവരെയും കാണാതായി എന്ന വാര്‍ത്ത പുറത്ത് വന്നതു മുതല്‍ അവരെ കണ്ടെത്തുവാനുളള പരിശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍.പത്ത് ദിവസത്തെ തിരച്ചിലിനൊടുവില്‍ ജീര്‍ണിച്ചു തുടങ്ങിയ നവവരന്‍ രാജ രഘുവംശിയുടെ മൃതദേഹം മലയിടുക്കില്‍നിന്ന് കണെത്തുമ്പോള്‍ സോനം എവിടെ എന്നുളള ചോദ്യം ബാക്കിയായി.തന്റെ സഹോദരി ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസത്തില്‍ സോനത്തിന്റ സഹോദരനും അവള്‍ക്കായി തിരച്ചില്‍ സംഘത്തോടൊപ്പം കൂടി.
ഒടുവില്‍ അവളെ കണ്ടെുമ്പോള്‍ ചുരുളഴിഞ്ഞത് ആസൂത്രിത കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.കാമുകനൊപ്പം ചേര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഭര്‍ത്താവിനെ ഒരു മടിയുംകൂടെതെയവര്‍ കൊല്ലാനേല്‍പ്പിച്ചു.ഏതൊരു കുറ്റവാളി കുറ്റകൃത്യത്തിലേര്‍പ്പെടുമ്പോഴും അവര്‍പോലും അറിയാതെ ഉപേക്ഷിച്ചുപോകുന്ന തെളിവുകളുണ്ട് ' ദൈവത്തിന്റെ കയ്യൊപ്പ് ' എന്നൊക്കെ പറയുംപോലെ . സിസിടിവി ദൃശ്യങ്ങള്‍ പ്രധാന തെളിവുകളായി പൊലീസിന് ലഭിച്ചിട്ടുണ്ട്.'അവര്‍ക്കൊപ്പം മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നു,അവര്‍ ഹിന്ദിയിലായിരുന്നു സംസാരിച്ചത് 'എന്നുളള ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി നിര്‍ണ്ണായകമായി.സോനത്തെ പിടികൂടുമ്പോള്‍ ഒരുതരം അബോധാവസ്ഥയിലായിരുന്നു.വാടകകൊലയാളികളായ മറ്റ് പ്രതികളെയും സോനത്തിന്റെ കാമുകനായ രാജ് കുശ്വാഹയും പൊലീസ് അറസ്റ്റ് ചെയ്തു.പ്രണയ സാഫല്യത്തിന് ബലിയാടായത് ഒരുപാട് സ്വപ്‌നങ്ങളുമായി വിവാഹജീവിതത്തിനൊരുങ്ങിയ ചെറുപ്പക്കാരന്‍.സ്‌നേഹം നടിച്ച് കണ്ണില്‍ നോക്കി ചിരിച്ച് അവള്‍ ചതിയുടെ വിഷം നിറയ്ക്കുകയായിരുന്നു.സന്ദര്‍ശനത്തിനായി പോകുന്ന സ്ഥലങ്ങളുടെ വിശദമായ വിവരങ്ങള്‍ കാമുകന് അയച്ചു നല്‍കി അവസരത്തിനായി അവള്‍ കാത്തിരുന്നു.മരണം തന്റെ പിന്നിലിരുന്ന് സഞ്ചരിക്കുന്നതറിയാതെ ചെറുപ്പക്കാരന്‍ അവളോടൊപ്പം നടന്നു.ശക്തമായി തലയ്ക്ക് മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഏറ്റ അടി അയാള്‍ മലയുടെ മടക്കിലേക്ക് മരിച്ചുവീണു.കാമുകനൊപ്പം സുഖസന്തോഷ ജീവിതം സ്വപ്‌നം കണ്ട സോനത്തിന് ഇനി അത് സ്വപ്‌നമായി തന്നെതുടരും. രാജ്യം കണ്ട ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന് തിരശ്ശീല വീഴുമ്പോള്‍ മൃഗീയവും പൈശാചികവുമായ ചതിയുടെ വികൃതമായ മുഖമാണ് ഇവുടെ വെളിവാകുന്നത്.മെയ് 23 നാണ് ദമ്പതികളെ കാണാതാകുന്നത്.പത്തു ദിവസങ്ങള്‍ക്ക് ശേഷം രഘുവംശിയുടെ മൃതദേഹം കണ്ടെത്തി , സോനത്തെ കണ്ടെത്തുന്നതിനിടയിലാണ് കൊലപാതക വിവരം പുറത്താകുന്നത്. അഞ്ച് പ്രതികളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.