/kalakaumudi/media/media_files/X5ZLnaWIWXQTCG34VB3C.jpg)
പാലക്കാട് : കപ്പൂര്‍ വട്ടക്കുന്നില്‍ കോളനി താമസക്കാരിയായ യുവതിയെയും, ബൈക്കില്‍ എത്തിയ യുവാവിനെയും ചോദ്യംചെയ്ത് മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വട്ടക്കുന്ന് സ്വദേശികളായ ശിവന്‍ (47), സംഗീത് (42) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഇവരുടെ പരാതിയില്‍ കേസെടുത്ത ചാലിശ്ശേരി പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. സിഐ ആര്‍.കുമാര്‍, എസ്‌ഐമാരായ ശ്രീലാല്‍, അരവിന്ദാക്ഷന്‍, എസ്സിപിഒമാരായ രഞ്ജിത്ത്, സഞ്ജിത്ത്, സിപിഒമാരായ സജീഷ്, സജിതന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.