അസ്ഥിക്കഷ്ണങ്ങളുമായി പൊലീസ്റ്റേഷനിലെത്തി ; കാമുകി പ്രസവിച്ച കുട്ടികളുടേതെന്ന് യുവാവ്

മൂന്നുവര്‍ഷം മുമ്പ് ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ടുവര്‍ഷം മുന്‍പ് രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

author-image
Sneha SB
New Update
CHILD MURDER


തൃശൂര്‍ : നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി യുവാവ് .കേസില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തിയത്.മൂന്നുവര്‍ഷം മുമ്പ് ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ടുവര്‍ഷം മുന്‍പ് രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.ആമ്പലൂര്‍ സ്വദേശിയായ ഭവിന്‍ (25) ആണ് കുട്ടികളുടെ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.വെള്ളിക്കുളങ്ങര സ്വദേശിയായ അനീഷ (22) യാണ് കുട്ടികളുടെ അമ്മയെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.പ്രസവിച്ചയുടന്‍ കുഴിച്ചുമൂടിയെന്നും കര്‍മം ചെയ്യാനായി അസ്ഥികള്‍ സൂക്ഷിച്ചുവെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ യുവതിയേയും യുവാവിനെയും പോലീസ് ചോദ്യംചെയ്ത് വരികെയാണ്.അനീഷയുമായി ഫേയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും 2021-ല്‍ യുവതി പ്രസവിക്കുകയും ചെയ്തു എന്നാണ് ഇയാളുടെ മൊഴി.വീട്ടിലെ ശുചിമുറിയിലാണ് പ്രസവിച്ചത്.ജനിച്ച ആണ്‍കുഞ്ഞ് മരിച്ചുവെന്നാണ് അനീഷ ഭവിനെ അറിയിച്ചത് തുടര്‍ന്ന് വീടിനു സമീപം മൃതദേഹം കുഴിച്ചിടുകയായിരുന്നു.കുഞ്ഞിന്റെ മരണത്തിനുശേഷം മരണാനന്തര ചടങ്ങ് നടത്തുന്നതിനായി മൃതദേഹത്തില്‍നിന്നുള്ള അസ്ഥികള്‍ എടുത്തുവെക്കണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം അസ്ഥി എടുത്തുവയ്ക്കുകയും ഭവിന് നല്‍കുകയുമായിരുന്നു.2024ല്‍ ആണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചാണ് പ്രസവം നടന്നതെന്നാണ് യുവാവ് പോലിസിന് മൊഴിനല്‍കിയിരിക്കുന്നത്. ജനിച്ച കുഞ്ഞ് മരിച്ചതായി യുവതി അറിക്കുകയും മൃതദേഹം ഭവിന്റെ വീട്ടിലെത്തിക്കുകയും കുഴിച്ചിടുകയും ചെയ്തു.ഇപ്പോള്‍ യുവാവ് വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

 

murder Child murder new born death