തൃശൂരിൽ ലഹരി ഉപയോഗിച്ചു പൊതുസ്ഥലത്തു പ്രശ്നമുണ്ടാക്കിയ യുവാവ്, വാർഡ് മെമ്പറെ തലയ്ക്കടിച്ചു

ശനിയാഴ്ച വൈകിട്ടാണ് മനക്കൊടി സെന്‍ററില്‍ യുവാവിന്‍റെ പരാക്രമം ഉണ്ടായത്. ലഹരിക്കടിപ്പെട്ട് ആളുകളെ ആക്രമിക്കുകയും കടകള്‍ക്ക് നേരെ പരാക്രമം കാണിക്കുകയും ചെയ്തു. മനക്കൊടി സ്വദേശി സൂരജാണ് ലഹരി ഉപയോഗിച്ചു ആക്രമണം ഉണ്ടാക്കിയത്.

author-image
Rajesh T L
New Update
kowji

തൃശൂര്‍: അരിമ്പൂരില്‍ ലഹരിക്കടിപ്പെട്ട് പൊതുസ്ഥലത്ത് പരാക്രമം കാണിച്ച യുവാവിനെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ചികിത്സാ മുറിയില്‍ വച്ചു വാര്‍ഡ് മെമ്പറെ കസേരയെടുത്ത് തലയ്ക്കടിച്ചു യുവാവിന്‍റെ പരാക്രമം.

ശനിയാഴ്ച വൈകിട്ടാണ് മനക്കൊടി സെന്‍ററില്‍ യുവാവിന്‍റെ പരാക്രമം ഉണ്ടായത്. ലഹരിക്കടിപ്പെട്ട് ആളുകളെ ആക്രമിക്കുകയും കടകള്‍ക്ക് നേരെ പരാക്രമം കാണിക്കുകയും ചെയ്തു. മനക്കൊടി സ്വദേശി സൂരജാണ് ലഹരിഉപയോഗിച്ചുആക്രമണംഉണ്ടാക്കിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അരിമ്പൂര്‍ പഞ്ചായത്ത് ആംഗമായ രാഗേഷ് അവിടേക്ക് എത്തിയത്. തുടര്‍ന്ന് യുവാവിന്‍റെ ബന്ധുക്കളെ വിവരം അറിയിച്ചു.

ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് യുവാവിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരാക്രമം തുടര്‍ന്നു. പിന്നാലെ പടിഞ്ഞാറെക്കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റി. ഡോക്ടറോട് സംസാരിക്കുന്നതിനിടെ വാര്‍ഡ് മെമ്പറെ കസേര എടുത്ത് തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഇയാളെ ചികിത്സാ മുറിയിലേക്ക് മാറ്റി.

kerala Malayalam News drug addiction