കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബസന്തിയില്‍ യുവാവ് സഹോദര-ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി. തുടര്‍ന്ന് മുറിഞ്ഞ തലയും രക്തം പുരണ്ട ആയുധവുമായി അയാള്‍ തെരുവിലൂടെ നടക്കുകയും ചെയ്തു.കുറച്ചു നേരം പ്രദേശത്ത് ചുറ്റിനടന്ന ശേഷം, പ്രതി (ബിമല്‍ മൊണ്ടല്‍)ബസന്തി പോലീസ് സ്റ്റേഷനില്‍ കയറി പോലീസിന് മുന്നില്‍ കീഴടങ്ങി. പോലീസ് ഉടന്‍ തന്നെ അയാളെ കസ്റ്റഡിയിലെടുത്തു, പൊലീസ് അയാളെ ചോദ്യം ചെയ്ത് വരികെയാണ്.മരിച്ചത് പ്രതിയുടെ മൂത്ത സഹോദരന്റെ ഭാര്യ സതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കീഴടങ്ങുമ്പോള്‍ അയാള്‍ക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല എന്നും പൊലീസ് പറയുന്നു.'ഇത്രയും വര്‍ഷങ്ങളായി തന്നോട് ചെയ്ത അനീതിക്ക് താന്‍ പകരമായാണ് പ്രതി കൊലനടത്തിയതെന്നു പറഞ്ഞാണ് അയാള്‍ തെരിവുലൂടെ നടന്നിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു .
ബംഗാളില്‍ ചേട്ടന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്
മരിച്ചത് പ്രതിയുടെ മൂത്ത സഹോദരന്റെ ഭാര്യ സതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
