എറണാകുളത്ത് കടയിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കൊടുംക്രൂരതയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം.ബുധനാഴ്ച രാത്രി ഏഴേ മുക്കാലിനാണ് ബിനോയ് സ്റ്റാൻലിയെ കടയിൽ കയറി അയൽവാസിയായ അലൻ കുത്തികൊലപ്പെടുത്തിയത്.

author-image
Greeshma Rakesh
Updated On
New Update
crime

a young man was stabbed to death in a shop in ernakulam cctv footage

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: എറണാകുളം  തോപ്പുംപടിയിൽ കടയിൽ കയറി ജീവനക്കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.മൂലങ്കുഴി സ്വദേശി ബിനോയ് സ്റ്റാൻലി ആണ് മരിച്ചത്. കൊലപാതകത്തിന്റെ  നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം.ബുധനാഴ്ച രാത്രി ഏഴേ മുക്കാലിനാണ് ബിനോയ് സ്റ്റാൻലിയെ കടയിൽ കയറി അയൽവാസിയായ അലൻ കുത്തികൊലപ്പെടുത്തിയത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരതയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.കടയിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയെത്തിയാണ് പ്രതി അലൻ ബിനോയിയെ ആക്രമിച്ചത്.കടയിലെത്തിയ അലൻ ബിനോയിയുമായി സംസാരിക്കുന്നതും വാക്കു തർക്കമുണ്ടാവുന്നതും പിന്നാലെ കയ്യിൽ കരുതിയ കത്തിയെടുത്ത്  പല തവണ കുത്തുന്നതും ദൃശ്യത്തിൽ വൃക്തമാണ്.പല തവണ കുത്തി മരണം ഉറപ്പാക്കി ഒന്നും സംഭവിക്കാത്ത മട്ടിലാണ് അലൻ തിരിച്ചുപോകുന്നത്. ബിനോയി നിലത്തുവീണശേഷവും പലതവണ അലൻ കത്തികൊണ്ട് കുത്തി. ഇതിനുശേഷം കത്തി അരയിൽ തിരുകിയശേഷം അലൻ തിരിച്ചുപോവുകയായിരുന്നു.

ബിനോയിയുമായുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.സംസാരത്തിൽ അനുകൂലമായ മറുപടി ഉണ്ടായില്ലെങ്കിൽ കൊല്ലണമെന്ന് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചാണ് അലൻ കത്തി കയ്യിൽ കരുതിയതെന്നും വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒ.എ.ആർ.എസ്.എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബിനോയ് സ്റ്റാൻലി.

 kochi murder Crime News