/kalakaumudi/media/media_files/2025/06/18/DEDAD-6d077ce8.png)
ഭുവനേശ്വര്‍ : ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു, പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളും പാടുകളും ഉണ്ടായിരുന്നു. സംഭവദിവസം വൈകുന്നേരമാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്.
കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നീടുളള അന്വേഷണത്തില്‍ കുട്ടിയെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മുഖ്യ പ്രതിയായ സാഗു നായികിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.പ്രതിയുടെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും സംഭവസ്ഥലത്തിന് സമീപത്തു നിന്ന് ലഭിച്ചതാണ് തെളിവായത്.പ്രതിയെ പെണ്‍കുട്ടിക്ക് പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹവുമായി വീട്ടുകാര്‍ പ്രതിഷേധിക്കുകയും നാട്ടുകാര്‍ റോഡ് ഉപരോധിക്കുയും ചെയ്തു.പെണ്‍കുട്ടി ബലാത്സംഗത്തിനിരായായിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായ ശേഷം മരണകാരണം വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.