/kalakaumudi/media/media_files/2025/06/28/arrested-rep-up-2025-06-28-11-07-22.png)
യുപി : ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു.വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.കുട്ടിയുടെ വീടിന് സമീപമുളള ഫാക്ടറിയിലെ തൊഴിലാളിയാണ് പ്രതി.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍നിന്ന് രക്തസ്രാവം കണ്ടെത്തുകയായിരുന്നു.കുട്ടിയെ വൈദ്യപരിശോധനക്കയച്ചിട്ടുണ്ട്.പ്രതിക്കെതിരെ ബിഎന്‍എസ്, പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ശനിയാഴ്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ പ്രതിക്ക് വെടിയേറ്റിട്ടുണ്ട്.പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.