ജ്യാമ്യമെടുത്ത് മുങ്ങിയ പോക്‌സോ കേസ് പ്രതി പിടിയിൽ

2023ൽ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. റിമാൻഡിന് ശേഷം ജാമ്യം ലഭിച്ച പ്രതി മുങ്ങിനടക്കുകയായിരുന്നു

author-image
Shyam
New Update
11

അനീഷ്

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി : പോക്‌സോ കേസിൽ ജാമ്യം ലഭിച്ച ശേഷം മുങ്ങിയ ആറ്റിങ്ങൽ കോരാണി തോപ്പിൽ വീട്ടിൽ അനീഷ് (അർജ്ജുൻ - 27)നെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. 2023ൽ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. റിമാൻഡിന് ശേഷം ജാമ്യം ലഭിച്ച പ്രതി മുങ്ങിനടക്കുകയായിരുന്നു. ഇൻസ്‌പെക്ടർ ആർ. കുമാർ, സീനിയർ സി.പി.ഒ ഷിബു അയ്യപ്പൻ, ടി.എസ്. സിംഭ, സി.പി.ഒമാരായ കെ.ആർ. കൃഷ്ണരാജ്, എ.വി. വിബിൻ, കെ.എം. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

ernakulam