യു പിയില്‍ മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പ്രതി ദീപക് വര്‍മ്മയാണ് കൊല്ലപ്പെട്ടത്.ബലാത്സംഗത്തിന് ശേഷം കുട്ടിയുമായി സ്‌കൂട്ടറില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

author-image
Sneha SB
New Update
police encounter


ലഖ്‌നൗ : ഉത്തര്‍ പ്രദേശില്‍ അലാംബാഗില്‍ മെട്രോസ്‌റ്റേഷന് കീഴെ ഉറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.പ്രതി ദീപക് വര്‍മ്മയാണ് കൊല്ലപ്പെട്ടത്.ബലാത്സംഗത്തിന് ശേഷം കുട്ടിയുമായി സ്‌കൂട്ടറില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ ഇയാളുടെ വാഹന രജിസ്‌ട്രേഷന്‍ വിശദാംശങ്ങളിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.പ്രതിയോട് കീഴടങ്ങാന്‍ പറഞ്ഞപ്പോള്‍ ഇയാള്‍ പൊലീസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസും ഇയാളും തമ്മിലുളള ഏറ്റു മുട്ടലിലാണ് പ്രതിയായ ദീപക് വര്‍മ്മ കൊല്ലപ്പെടുന്നത്.

death encounter