കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍

കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകം നടത്തിയ പ്രതി അമിത് ഉറാങ് എന്ന അസം സ്വദേശി തൃശൂര്‍ മാളയിൽ നിന്ന് പിടിയിലായി. മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

author-image
Akshaya N K
New Update
aa

തൃശൂര്‍: കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകം നടത്തിയ പ്രതി അമിത് ഉറാങ് എന്ന അസം സ്വദേശി തൃശൂര്‍ മാളയിൽ നിന്ന് പിടിയിലായി. മാളയിലെ കോഴിഫാമില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

മൂന്നു വർഷമായി വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്ന ഇയാള്‍ ഇരുവരുടേയും ഫോണുകൾ മോഷ്ടിച്ച് പണം തട്ടിയെടുത്തതിന്‌ ജയിലിൽ ആയിരുന്നു.

ഇയാള്‍ ജയിലില്‍ കിടന്ന അഞ്ചര മാസ കാലയളവില്‍ ഇയാളുടെ ഭാര്യ  ഉപേക്ഷിച്ചു പോയതിന്റെ വൈരാഗ്യമാണ് തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിനു പിന്നിലെന്ന്‌ പൊലീസിന്റെ പ്രാഥമിക നിഗമനം.



kottayam thrissur Crime murder thiruvathikal couple murder