17 വര്‍ഷം ഒളിവില്‍; ഒടുവില്‍ പിടിയില്‍

മോഷണ കേസില്‍ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ 17 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍.ബുധന്‍ രാത്രി കബീര്‍ നിട്ടൂരിലെ അമ്മവീട്ടില്‍ എത്തുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം പ്രതിയെ വളയുകയായിരുന്നു.

author-image
Athira Kalarikkal
New Update
kabir

പിടിയിലായ കബീര്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

നാദാപുരം : മോഷണ കേസില്‍ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ 17 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. ചെക്യാട് സ്വദേശി പാറച്ചാലില്‍ കബീറിനെയാണ് (43) വളയം പൊലീസ് അറസ്റ്റില്‍.

2002ല്‍ ചെക്യാട് പുളിയാവില്‍ വീട്ടമ്മയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച് സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്ന കേസില്‍ കബീറിനു രണ്ടര വര്‍ഷം തടവും പിഴയും നാദാപുരം കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ കബീര്‍ ഒളിവില്‍ പോകുകയായിരുന്നു. 

ബുധന്‍ രാത്രി കബീര്‍ നിട്ടൂരിലെ അമ്മവീട്ടില്‍ എത്തുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം പ്രതിയെ വളയുകയായിരുന്നു. പൊലീസിനെകണ്ട് വീട്ടില്‍നിന്നിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കബീറിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. സംസ്ഥാനത്ത് നിരവധി കേസുകളിലെ പ്രതിയാണ് കബീര്‍.

Arrest criminal case