പാലക്കാട് ആസിഡ് ആക്രമണം; യുവതിയ്ക്ക് ഗുരുതര പരിക്ക്

ഒലവക്കോട് താണാവില്‍ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം.

author-image
Athira Kalarikkal
Updated On
New Update
Acid Attack

Representational Image

പാലക്കാട് : ഒലവക്കോട് താണാവില്‍ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷീനയ്ക്ക് നേരേയാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ ആസിഡ് ആക്രമണമുണ്ടായത്. 

ബര്‍ഷീനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖത്ത് സാരമായി പൊള്ളലേറ്റ ബര്‍ഷീന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

palakkad Arrest Acid Attack