കുവൈത്തില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടിക്ക് ജാമ്യം; താരത്തിന് ഇനി മെഡിക്കല്‍ നിരീക്ഷണം.

നടിയെ ചികിത്സയ്ക്കായി മെഡിക്കല്‍ നിരീക്ഷണത്തില്‍ വെക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

author-image
Jayakrishnan R
New Update
crime



 

കുവൈത്ത് സിറ്റി:  ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ കുവൈത്തി ടെലിവിഷന്‍ താരത്തിന് ജാമ്യം. 200 ദിനാര്‍ ജാമ്യത്തിലാണ്നടിയെവിട്ടയച്ചിരിക്കുന്നത്. നടിയെ ചികിത്സയ്ക്കായി മെഡിക്കല്‍ നിരീക്ഷണത്തില്‍ വെക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെയുള്ള  ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറാണ് നടിയെ അറസ്റ്റ് ചെയ്തത്. നടിയുടെ പക്കല്‍ നിന്ന് മരിജുവാന, കൊക്കെയ്ന്‍, സൈക്കോട്രോപിക് വസ്തുക്കള്‍ എന്നിവ കണ്ടെത്തിയിരുന്നു.

 

drugs Crime