ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: തമന്നയെയും കാജല്‍ അഗള്‍വാളിനെയും ചോദ്യം ചെയ്യും

2022ല്‍ വലിയ ആഘോഷമായി സംഘടിപ്പിച്ച കമ്പനി ഉദ്ഘാടനത്തില്‍ തമന്ന ആയിരുന്നു മുഖ്യാതിഥി. പിന്നാലെ മഹാബലിപുരത്തെ ആഡംബര ഹോട്ടലില്‍ നടത്തിയ പ്രചാരണ പരിപാടികളില്‍ കാജല്‍ പങ്കെടുത്തു.

author-image
Biju
New Update
gjj

കോയമ്പത്തൂര്‍: കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യും. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നീക്കം. കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനി, ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന് കാണിച്ച് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ ആണ് നീക്കം. 

2022ല്‍ വലിയ ആഘോഷമായി സംഘടിപ്പിച്ച കമ്പനി ഉദ്ഘാടനത്തില്‍ തമന്ന ആയിരുന്നു മുഖ്യാതിഥി. പിന്നാലെ മഹാബലിപുരത്തെ ആഡംബര ഹോട്ടലില്‍ നടത്തിയ പ്രചാരണ പരിപാടികളില്‍ കാജല്‍ പങ്കെടുത്തു. 

പ്രതിഫലം വാങ്ങി പരിപാടികളില്‍ പങ്കെടുത്തതിന് അപ്പുറം,  കമ്പനിയില്‍ ഇവര്‍ക്ക് പങ്കാളിത്തം ഉണ്ടായിരുന്നോ എന്നതില്‍ പരിശോധനകള്‍ നടക്കുമെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകര്‍ ആയ  നിതീഷ് ജെയിന്‍ , അരവിന്ദ് കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റില്‍ ആയിരുന്നു. മുംബൈയിലെ ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഇവര്‍ കേരളത്തില്‍ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

 

tamannaah bhatia kajal aggarwal