/kalakaumudi/media/media_files/2025/06/20/screenshot_20250620_181205_gallery-2025-06-20-18-12-30.jpg)
കൊല്ലം : കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ എ.ആർ ക്യാംപിലെ എസ്.ഐ സാബുവാണ് മരിച്ചത്. കടയ്ക്കൽ സ്വദേശിയാണ്. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആണ് അപകടം നടന്നത്.
സാബു സഞ്ചരിച്ചിരുന്ന വാഗണർ കാറും പിക്കപ്പ് ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് ജീപ്പ് സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.