/kalakaumudi/media/media_files/2025/07/24/death-2025-07-24-14-17-16.jpg)
ഹാഥ്റസ്: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റില്‍. ഹാഥ്റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഉര്‍വി എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മില്‍ വഴിവിട്ട തരത്തില്‍ പെരുമാറുന്നതു കണ്ട ഉര്‍വി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടില്‍ ഒരു ചടങ്ങു നടക്കുന്നതിനിടെയാണ് ഉര്‍വിയെ കാണാതായത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ സമീപത്തെ കിണറ്റില്‍നിന്നാണ് ചണസഞ്ചിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യില്‍ കടിയേറ്റ പാട് പൊലീസുകാര്‍ കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അടുത്തിടപഴകുന്നതു കണ്ട കുട്ടി അതു പുറത്തു പറയാതിരിക്കാനായിരുന്നു കൊലപാതകം. സംഭവദിവസം, ഭര്‍ത്താവും ഭര്‍തൃമാതാവും പുറത്തുപോയ സമയത്താണ് 17കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും സ്ത്രീ മൊഴി നല്‍കി.