വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് ഏല്‍പ്പിച്ച ആഘാതം വിട്ടുമാറാതെ പ്രതിയായ അഫാന്റെ ഉമ്മ ഷെമി. എങ്ങനെയാണ് പണത്തിനു വേണ്ടി തന്റെ മകന് ഇത്രയും കൊലപാതകം ചെയ്യാനായത് എന്ന് പേടിയോടെ ഓര്‍ക്കുകയാണ് ഷെമിയും, ഭര്‍ത്താവ് റഹീമും. തന്റെ മറ്റു മകനേയും നഷ്ടമായില്ലേ എന്ന് വിതുമ്പലോടെ ഷെമി ചോദിക്കുന്നു.
അഫാനെതിരെയുള്ള രോഷവും ഇവരുടെ സംസാരത്തില്‍ പ്രകടമാണ്. ഇനി ആ പഴയ വീട്ടില്‍ പോയി താമസിക്കാന്‍ സാധിക്കില്ലാ എന്നും,ഇതെല്ലാം എന്തിനാണ് ചെയ്തതെന്ന് അവനു മാത്രമെ അറിയൂ എന്നും ഷെമി വ്യക്തമാക്കി.
സംഭവ ദിവസം രാവിലെ ഇളയ മകനെ സ്‌കൂള്‍ ബസ്സ് കയറ്റിവിട്ട ശേഷം ഞാന്‍ ചായയുണ്ടാക്കി. അഫാനും ഫര്‍സാനയും തമ്മിലുളള്ള ബന്ധം ഞങ്ങള്‍ക്കറിയാമായിരുന്നു. എനിക്കു വയ്യാത്തതിനാല്‍ ഫര്‍സാന വന്നിട്ട് ആശുപത്രിയില്‍ പോകാം എന്നായിരുന്നു അവന്‍ പറഞ്ഞത്. ഞാനും അഫാനും ചായ കുടിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് എന്റെ ഓര്‍മ്മ നഷ്ടപ്പെട്ടു. പിന്നീടെപ്പഴോ അവന്‍ എന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോഴാണ് ചെറുതായി ബോധം വന്നത്. എനിക്ക് മാപ്പു തരണമെന്ന് പറഞ്ഞ് അവന്‍ കഴുത്തിലേക്ക് കുരുക്ക് മുറുക്കുകയായിരുന്നു.
'സാമ്പത്തിക ബുദ്ധിമുട്ടുള്‍ തീര്‍ക്കാനായി അവന്‍ ഫോണിലെ പല ആപ്പുകളില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. ഇതെല്ലാം കുടുംബത്തിന്റെ മൊത്തം കടമായിരുന്നു. അത് എങ്ങനെയെങ്കിലും തീര്‍ക്കാമെന്ന് വിചാരിക്കുമ്പോഴായിരുന്നു ഇത്ര ഭീകരമായ ഒരു പ്രവര്‍ത്തി അവന്‍ ചെയ്തത് ' ഒരു നടുക്കത്തോടെ ഷെമി പറഞ്ഞു നിര്‍ത്തി.