അസുഖ ബാധിതയായ ഭാര്യയെ കൊലപ്പെടുത്തി, ഭർത്താവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്

author-image
Rajesh T L
New Update
tvm

തിരുവനന്തപുരം: വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്.

ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് വീട്ടിലെ മുറിയിൽ കണ്ടെത്തിയത്.

ഇതേ മുറിയിൽ തന്നെയാണ് ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ കുറച്ചു കാലമായി അസുഖബാധിതയാണ്. പൊലീസ് ഉദ്യോഗസ്ഥനും ഓട്ടോ ഡ്രൈവറുമായ രണ്ടു മക്കളും ഇവര്‍ക്കുണ്ട്.

ഇതിൽ മകന്‍റെ ഭാര്യ വീട്ടിൽ ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന്റെകാരണംഎന്താണ്എന്ന്ഇതുവരെഅറിയാൻകഴിഞ്ഞിട്ടില്ല.

trivandrum suicide Couple killed