/kalakaumudi/media/media_files/2025/02/12/lxG4gtRbrwk54w3vEbf2.jpg)
Rep. Img.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനു മുന്‍പാണ് മുന്നറിയിപ്പു ലഭിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി യുഎസ് സന്ദര്‍ശനത്തിനു പോകുമ്പോള്‍ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ കോള്‍ വന്നത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചെമ്പൂര്‍ മേഖലയില്‍നിന്നാണ് പ്രതി അറസ്റ്റിലായത്. ഇയാള്‍ മനോദൗര്‍ബല്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
