മദ്യലഹരയില്‍ 21കാരനെ വടിവാളിന് വെട്ടിയ യുവാക്കള്‍ പിടിയില്‍

ഇരുവരുടേയും സുഹൃത്തായ അമന്‍(21) നെ ഗോപകുമാറിന്റെ വീട്ടില്‍ വെച്ച് മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തെതുടര്‍ന്ന് വടിവാള്‍ കൊണ്ട് വെട്ടിയും കമ്പി വടി കൊണ്ട് അടിച്ചും ഇരുവരും ചേര്‍ന്ന് പരുക്കേല്‍പ്പിക്കുകയായിരുന്നു

author-image
Biju
New Update
vadival

ആലപ്പുഴ: മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ച യുവാക്കള്‍ റിമാന്റില്‍. തുറവൂര്‍ കിണറ്റുകര വീട്ടില്‍ യശ്വന്ത് വയസ്സ് (26) സമീപവാസി ഗോപകുമാര്‍ (21) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരുവരുടേയും സുഹൃത്തായ അമന്‍(21) നെ ഗോപകുമാറിന്റെ വീട്ടില്‍ വെച്ച് മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തെതുടര്‍ന്ന് വടിവാള്‍ കൊണ്ട് വെട്ടിയും കമ്പി വടി കൊണ്ട് അടിച്ചും ഇരുവരും ചേര്‍ന്ന് പരുക്കേല്‍പ്പിക്കുകയായിരുന്നു.

ഗുരുതര പരുക്കുകളോടെ അമനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രത്യാക്രമണത്തില്‍ പ്രതികള്‍ക്കും പരിക്കുണ്ട്. ആശുപത്രിയില്‍ എത്തി മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റര്‍ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരവെ വളമംഗലം ഭാഗത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.